എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് നേരെ കയ്യേറ്റം; പിന്നില്‍ ഡിവൈഎഫ്ഐ എന്ന് കോണ്‍ഗ്രസ്

 

കൊച്ചി: എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് നേരെ ആക്രമണം. മുഖ്യമന്ത്രിക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ മർദ്ദനമേറ്റ കെഎസ്‌യു പ്രവർത്തകരെ ആശുപത്രിയില്‍ സന്ദർശിച്ച് തിരിച്ചിറങ്ങുമ്പോഴാണ് ഒരു സംഘമാളുകൾ എംഎൽഎയെ മർദ്ദിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ എംഎല്‍എയുടെ ഡ്രൈവറെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനിടെയാണ് എംഎല്‍എയ്ക്ക് നേരെ കയ്യേറ്റമുണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് എംഎൽഎയെ കയ്യേറ്റം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുഖത്ത് മർദനമേറ്റ എംഎല്‍എയുടെ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവകേരള സദസിന്‍റെ ഭാഗമായി പെരുമ്പാവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തെയും യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് നോക്കിനില്‍ക്കെ മർദ്ദിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ സന്ദർശിക്കുന്നതിനിടെയാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് നേരെയും കയ്യേറ്റമുണ്ടായത്.

Comments (0)
Add Comment