‘നുഴഞ്ഞുകയറ്റം’ തടയുന്നതില്‍ വീഴ്ച ; തടിയന്‍റവിട നസീറിന്‍റെ സഹതടവുകാരനുമായി സഹകരിച്ച ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ നടപടി

Jaihind Webdesk
Monday, August 16, 2021

കൊച്ചി : എറണാകുളത്ത് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി. കളമശ്ശേരി ബസ് കത്തിക്കൽ ഉൾപ്പടെ തീവ്രവാദ കേസുകളിലെ പ്രതിയായ തടിയൻ്റവിട നസീറിനൊപ്പം ജയിലിൽ സഹതടവുകാരനായിരുന്ന ആളുമായി സഹകരിച്ചതിനാണ് അച്ചടക്ക നടപടി. സംഘടനയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഇയാളെ അകറ്റി നിർത്തുന്നതിൽ വീഴ്ച്ച ഉണ്ടായെന്നും റിപ്പോർട്ട്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇയാൾ ഡിവൈഎഫ്ഐ നേതാക്കൾക്കൊപ്പം പങ്കെടുത്തതായി പരാതിയുണ്ടായിരുന്നു. കളമശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ്  സലാഹുദ്ദീൻ, സെക്രട്ടറി ഷിഹാബ്, തൃക്കാക്കര മേഖലാ സെക്രട്ടറി  ലുക്മാൻ എന്നിവരെയാണ് പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കിയത്.