വനിതാ ഡോക്ടർക്ക് മർദ്ദനം ; അക്രമികള്‍ മുടിയില്‍ പിടിച്ച് വലിക്കുകയും വസ്ത്രം കീറാന്‍ ശ്രമിച്ചെന്നും മൊഴി ; അറസ്റ്റ്

Jaihind Webdesk
Friday, August 6, 2021

തിരുവനന്തപുരം: ഫോര്‍ട്ട് ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്ക് മർദ്ദനം. രാത്രിയിലുണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍ മാലു മുരളിയെയാണ് രണ്ടംഗസംഘം കയ്യേറ്റം ചെയതത്. അക്രമികള്‍ മുടിയില്‍ പിടിച്ച് വലിക്കുകയും വസ്ത്രം കീറാന്‍ ശ്രമിച്ചെന്നും ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി.

മദ്യലഹരിയിലായിരുന്ന രണ്ട് പ്രതികളെയും  ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പ്രകോപിതരായ ഇരുവര്‍ സംഘം ഡോക്ടറെ മർദ്ദിച്ചത്. റഷീദ്,  റഫീക്ക് എന്നിവരാണ് പൊലീസ് പിടിയിലായത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കയ്യേറ്റം തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെയും മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രധിഷേധിച്ച് ഫോര്‍ട്ട് ഹോസ്പിറ്റലില്‍ മറ്റ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുന്നു.