ദുബായ് : കെട്ടിട നിര്‍മാണ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്കി ദുബായിയുടെ വ്യാപാര ഇടപാടുകളില്‍ വന്‍ വര്‍ധന. ഇതനുസരിച്ച് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാത്രം ദുബായില്‍ 430 കോടി ദിര്‍ഹത്തിന്റെ വ്യാപാര ഇടപാട് നടന്നു. ദുബായ് ലാന്‍ഡ് വകുപ്പാണ് ഈ കണക്ക് പുറത്തുവിട്ടത്.
കൊവിഡിന് ശേഷം ദുബായിയുടെ നിര്‍മാണ മേഖല കൂടുതല്‍ സജീവമായി തിരിച്ചു വരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ ഒരാഴ്ച മാത്രമുള്ള കണക്ക്. അതേസമയം ദുബായില്‍ ഫ്ളാറ്റ്, വില്ല ഉള്‍പ്പെടെയുള്ളവയുടെ വ്യാപാര ഇടപാടുകളില്‍ നേരത്തെയും ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ് എന്നത് വലിയ പ്രത്യേകതയാണ്.