ദുബായ് : യുഎഇയിലെ പ്രധാന രാജവീഥിയെന്ന് അറിയപ്പെടുന്ന ദുബായ് ഷെയ്ഖ് സായിദ് റോഡിനെ സൈക്കിളുകള്‍ കീഴടക്കി. മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് സൈക്കില്‍ സവാരിക്കാര്‍ വരിവരിയായി പരിപാടിയില്‍ ആവേശത്തോടെ പങ്കാളികളായി.
ദുബായ് റൈഡ് എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. ഇതിനായി വെള്ളിയാഴ്ച ( നവംബര്‍ 20 ) പുലര്‍ച്ച നാലു മുതല്‍ സൈക്കിള്‍ പ്രേമികള്‍, റോഡിലേക്ക് ഒഴുകിയെത്തി. വിവിധ ബാച്ച് ബാച്ചുകളായിട്ടായിരുന്നു മത്സരം. അതിവേഗത്തില്‍ വാഹനങ്ങള്‍ പായുന്ന ഷെയ്ഖ് സായിദ് റോഡ് ഇതോടെ, ഒരുദിനം സൈക്കിളുകള്‍ കൈയ്യടക്കി.
പുലര്‍ച്ചെ നാലു മുതല്‍ രാവിലെ എട്ടു വരെ, മറ്റു വാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് മത്സരം നടന്നത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്, ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ദുബായ് റൈഡ് നടന്നത്. ഇപ്രകാരം, കുറഞ്ഞത് നാലു കിലോ മീറ്ററോളം സൈക്കിള്‍ ചവിട്ടാന്‍ ആഗ്രഹിച്ചവര്‍ക്ക് വേണ്ടിയാണ്, ഈ രാജവീഥി തുറന്നത് കൊടുത്തത്. സ്വന്തം സൈക്കിളുകളുമായി എത്തിയവര്‍ , ദുബായിലെ കാലാവസ്ഥയില്‍ സൈക്കിള്‍ ചവിട്ടി, ആവേത്തോടെ പങ്കെടുത്ത് മടങ്ങി.