ദുബായ് : ദുബായിലെ കെ.എം.സി.സിയുടെ വനിതാ കൂട്ടായ്മ ചാര്‍ട്ടര്‍ ചെയ്ത വിമാനം 168 യാത്രക്കാരുമായി കേരളത്തിലെത്തി. ഇതാദ്യമായാണ് ഒരു വനിതാ കൂട്ടായ്മ ഇത്തരത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് നടത്തുന്നതെന്ന് നേതൃത്വം അറിയിച്ചു.
ഏറ്റവും അര്‍ഹരായവര്‍ക്ക് ജാതി, മത, രാഷ്ട്രീയ വേര്‍തിരിവ് ഇല്ലാതെ മാനുഷിക പരിഗണന മാത്രം നോക്കിയാണ് ഓരോ വിമാനങ്ങളിലും യാത്രാ സൗകര്യം ഒരുക്കി നല്‍കിയത്. വനിതാ കെ.എം.സി.സി ഈ കൊവിഡ് കാലത്ത് ഭക്ഷണ കിറ്റുകളും മരുന്നുകളും എത്തിച്ചുനല്‍കിയും മാനസിക ധൈര്യം പകര്‍ന്നും കുടുംബിനികളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ചു. നാട്ടിലെ വനിതാ ലീഗിന്‍റെ പ്രവര്‍ത്തന മികവില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് പ്രവാസ ലോകത്തും സംഘടിതമായി അണിചേര്‍ന്ന വനിതാ കെ.എം.സി.സി കുടുംബിനികള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്.
രക്ഷാധികാരി ഷംസുന്നിസ ഷംസുദ്ദീന്‍ യാത്രക്കാരിക്ക് ടിക്കറ്റ് കൈമാറി. വനിതാ വിംഗ് രക്ഷാധികാരി നസീമ അസ്ലം, പ്രസിഡന്‍റ് സഫിയ മൊയ്തീന്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. നാസിയ ഷബീര്‍, കോഓര്‍ഡിനേറ്റര്‍ സറീന ഇസ്മായില്‍, ഭാരവാഹികളായ റാബിയ സത്താര്‍, സക്കീന മൊയ്തീന്‍, റാബിയ ബഷീര്‍, ഷാജിത ഫൈസല്‍ ചടങ്ങില്‍ പങ്കെടുത്തു. ദുബായ് കെ.എം.സി.സി ഭാരവാഹികളായ ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.