‘വണ്ടേഴ്‌സ് ‘ എത്തി , തിങ്ങി നിറഞ്ഞ് ജനം ; ദുബായ് ഗ്‌ളോബല്‍ വില്ലേജിന് ഉത്സവക്കാലം

 

ദുബായ് : ഗ്‌ളോബല്‍ വില്ലേജിന്‍റെ ഇരുപത്തി ആറാമത് അധ്യായത്തില്‍ വണ്ടേഴ്‌സ് എന്ന പേരില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ലോഞ്ച് ചെയ്തു. സാഹസികതയ്ക്ക് തയ്യാറാകൂ എന്ന സന്ദേശത്തിലാണ് ഇത്തവണത്തെ ഈ ആകര്‍ഷണം.
നിരവധി പേര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

വണ്ടേഴ്‌സ് അഥവാ ‘അത്ഭുതങ്ങള്‍’ എന്ന പേരിലാണ് പുതിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുബായ് ഗ്‌ളോബല്‍ വില്ലേജിന്‍റെ ഇരുപത്തി ആറാമത് അധ്യായത്തിന് വലീഫ, സോയ എന്നീ കാര്‍ട്ടൂണ്‍ താരങ്ങളാണ് എത്തിയത്. ഇവരുടെ പ്രിയപ്പെട്ട സുഹൃത്ത് ഓസ്‌കയെ കൂറ്റന്‍ എയര്‍ഷിപ്പില്‍ ഗ്ലോബല്‍ വില്ലേജിലേക്ക് സ്വാഗതം ചെയ്തു.
തുടര്‍ന്ന് , പ്രധാന വേദിയില്‍ സ്റ്റേജ് ഷോയും അരങ്ങേറി. ദി ലെജന്‍ഡ് ഓഫ് ദി സ്റ്റാഫ് എന്ന പേരിലായിരുന്നു, 27 മിനിറ്റ് നീണ്ട ഈ പ്രീമിയര്‍ ഷോ.

ഗ്ലോബല്‍ വില്ലേജിലെ മാര്‍ക്കറ്റിംഗ് ആന്റ് ഇവന്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാക്കി എല്ലെന്‍ബി , വണ്ടറേഴ്സിനെ ഗ്ലോബല്‍ വില്ലേജിലേക്ക് സ്വാഗതം ചെയ്തു. ലോകത്തെ വിവിധ രാജ്യങ്ങളിലെ മാധ്യമ പ്രതിനിധികള്‍ക്ക് മുന്നിലാണ് ഈ കഥാപാത്രങ്ങളെ സംഘാടകര്‍ പരിചയപ്പെടുത്തുകയായിരുന്നു. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ വരവ് അറിയിച്ച്, ദുബായ് ഗ്‌ളോബല്‍ വില്ലേജ് ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ 26 നാണ് കൊടിയേറിയത്. ഇത്തവണ 167 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് ഒരുക്കിയിട്ടുള്ളത്.

Comments (0)
Add Comment