ദുബായ് : കോവിഡ് വ്യാപനത്തിനെതിരെയുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, ദുബായ് ഗ്ലോബല്‍ വില്ലേജിലെ ഷോകള്‍, വെടിക്കെട്ട് ആഘോഷങ്ങള്‍ എന്നിവ നിര്‍ത്തിവെച്ചു. ഇതനുസരിച്ച്, ഫെബ്രുവരി 3 ബുധനാഴ്ച മുതല്‍ സ്‌റ്റേജ് ഷോകളും സ്ട്രീറ്റ് വിനോദങ്ങളും നിര്‍ത്തിവച്ചതായി ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ പ്രഖ്യാപിച്ചു.
അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണ്. എന്നാല്‍, വെടിക്കെട്ട് അടുത്ത രണ്ട് വാരാന്ത്യങ്ങള്‍ വരെയാണ് റദ്ദാക്കിയത്. ഇക്കഴിഞ്ഞ ദിവസം ദുബായ് ഗവണ്‍മെന്റ് കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നടപടികള്‍. എന്നാല്‍, മിഷന്‍ സ്പീഡ് സ്റ്റണ്ട് ഷോ , സാമൂഹിക അകലം പാലിച്ചുള്ള ഇരിപ്പിടങ്ങളോടെ പ്രവര്‍ത്തിക്കും. മറ്റു ആഘോഷങ്ങള്‍ ലോകോത്തര സുരക്ഷാ നടപടികളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് അറിയിച്ചു. ഏപ്രില്‍ 18 വരെ ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുമെന്നാണ് ഇതുവരെയുള്ള അറിയിപ്പ്.