സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി ; കൊവിഡിന് ശേഷം ഉണര്‍ന്ന് ദുബായ് നഗരം

 

ദുബായ് : കൊവിഡിന് ശേഷം ദുബായ് എമിഗ്രേഷന്‍ വകുപ്പ് സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി. ഇന്ത്യ അടക്കം കൂടുതല്‍ രാജ്യങ്ങളിലേക്കാണ് ഇത്തരത്തില്‍ സന്ദര്‍ശക വിസ നല്‍കി തുടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഒട്ടേറെ പേര്‍ വിസയ്ക്ക് അപേക്ഷിക്കുന്നുണ്ടെന്ന് ആമര്‍ കേന്ദ്രങ്ങളും ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കി. കൊവിഡ് മൂലം മാര്‍ച്ച് മുതല്‍ ദുബായ് സന്ദര്‍ശക വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യക്കാരടക്കം ഒട്ടേറെ രാജ്യക്കാര്‍ സന്ദര്‍ശക വിസ അനുവദിച്ച് തുടങ്ങാനുള്ള കാത്തിരിപ്പിലായിരുന്നു. ഇത്തരക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ പ്രഖ്യാപനം.

Comments (0)
Add Comment