പാർട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം ; മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രം : സർക്കാരും സി.പി.എമ്മും കസ്റ്റഡിയിലെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, October 29, 2020

 

 

കോഴിക്കോട് : ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റ് കേരളത്തിനാകെ നാണക്കേടുണ്ടാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അധോലോക സംഘം പ്രവർത്തിക്കുന്നു. ഇത്രയും അധികാര ദുർവിനിയോഗം ചെയ്ത സർക്കാർ ഉണ്ടായിട്ടില്ല. സി.പി.എമ്മും സര്‍ക്കാരും ആണ് ഇപ്പോൾ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. പാർട്ടി സെക്രട്ടറിയുടെ മകന്‍റെ അറസ്റ്റ് നിസാര കാര്യമല്ല. പാർട്ടി സെക്രട്ടറിയുടെ മകനെ പാർട്ടി സംരക്ഷിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്തരം അധോലോക പ്രവർത്തനങ്ങള്‍ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല കോഴിക്കോട് ആവശ്യപ്പെട്ടു.