ഡ്രോൺ നിയന്ത്രണം : സംസ്ഥാനത്തെ നൂറുകണക്കിനാളുകളുടെ തൊഴിൽ ഇല്ലാതാക്കുമെന്ന് ആക്ഷേപം

Jaihind Webdesk
Friday, March 29, 2019

ഡ്രോൺ ഉപയോഗിക്കുന്നതിന്നുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നത് സംസ്ഥാനത്തെ നൂറുകണക്കിനാളുകളുടെ തൊഴിൽ ഇല്ലാതാക്കുമെന്ന് ആക്ഷേപമുയരുന്നു. രജിസ്‌ട്രേഷൻ നടപടികൾ , നിലവിലെ സഹാചര്യത്തിൽ പ്രായോഗികമല്ലെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

തിരുവനന്തപുരത്തെ തന്ത്രപ്രധാനകേന്ദ്രങ്ങളിൽ ദുരൂഹ സാഹചരയത്തിൽ ഡ്രോണുകൾ പറന്നുവെന്ന റിപ്പോർട്ടുകൾ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻറെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ പോലീസ് തീരുമാനിച്ചത്.

250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻറെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. കഴിഞ്ഞ ഡിസംബർ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് കേരള പോലീസിൻഡറെ തീരുമാനം. എന്നാൽ നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഡ്രോണുകൾ ഡിജിസിഎയിൽ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

ഡ്രോൺ ഉപയോഗിക്കുന്നവരുടെ നിവലിലെ രജിസ്റ്റേർഡ് സംഘടനയാണ് പിഎസിഎ. സംഘടനയിലെ അംഗങ്ങളുടെ തിരച്ചറിയൽ രേഖയും ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പോലീസിന് നൽകിയിട്ടുണ്ട്. പ്രായോഗികമല്ലാത്ത രജിസ്‌ട്രേഷൻറെ പേരിൽ നൂറുകണക്കിനാളുകളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും ഈ ആവശ്യമുന്നയിച്ച് നിവേദനം നൽകുമെന്നും പിഎസിഎ അറിയിച്ചു.