ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: പ്രതിഷേധം തുടരുന്നു; നാലാം ദിവസവും ടെസ്റ്റുകൾ മുടങ്ങി

 

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും സമരം കടുപ്പിച്ചതോടെ നാലാം ദിവസവും സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നിലച്ചു. സമരക്കാർക്ക് മുന്നിൽ വഴങ്ങേണ്ടതില്ലെന്നും ഇന്നുമുതൽ പോലീസ് സംരക്ഷണയിൽ ടെസ്റ്റ് നടത്താനുമാണ് തീരുമാനം. ഒരു അപേക്ഷകനെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി. അതേസമയം പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ആലുവയിൽ കഞ്ഞിവെപ്പ് സമരം നടത്തും

Comments (0)
Add Comment