അമ്പൂരിയിലെ രാഖി വധക്കേസില്‍ നിർണായക തെളിവായ വസ്ത്രങ്ങൾ കണ്ടെടുത്തു

Jaihind News Bureau
Saturday, August 3, 2019

Akhil-Rakhi-murdercase

അമ്പൂരി വധക്കേസിലെ നിർണായക തെളിവായ രാഖിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു. പൊലീസ് കണ്ടെടുത്ത വസ്ത്രത്തിൽ രക്തക്കറയും ഉണ്ട്. തിരുവനന്തപുരം ചിറ്റാറ്റിൻകരയിലെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു യുവതിയുടെ വസ്ത്രങ്ങൾ.

യുവതിയെ കൊലപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കടക്കുമ്പോഴാണ് വസ്ത്രങ്ങൾ ഉപേക്ഷിച്ചതെന്നാണ് പ്രതികളുടെ മൊഴി..
ചിറ്റാറ്റിൻകരയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വസ്ത്രങ്ങൾ. കൊല്ലപ്പെട്ട ദിവസം യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളാണ് ഇന്ന് അന്വേഷണസംഘം കണ്ടെടുത്തത്. പൊലീസ് കണ്ടെടുത്ത വസ്ത്രത്തിൽ രക്തക്കറയും കണ്ടെത്തി.
യുവതിയെ കൊല്ലാൻ ഉപയോഗിച്ച കയറും യുവതിയുടെ മൊബൈൽ ഫോണും അന്വേഷണസംഘം കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിലെ മറ്റ് തെളിവുകൾ തേടി അന്വേഷണസംഘം ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

അതേ സമയം കൊലപാതകത്തിന് മുൻപ് നിരവധി തവണ യുവതി അഖിലിന്‍റെ മൊബൈൽ ഫോണിലേക്ക് വിളിച്ചിരുന്നു. അമ്പൂരി കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് നിർണായക തെളിവുകളെല്ലാംകണ്ടെത്താനാണ് പൊലീസ് ശ്രമം. മൂന്ന് പ്രതികളേയും ഒന്നിച്ചിരുത്തി അന്വേഷണസംഘം വൈകാതെ ചോദ്യം ചെയ്യും. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ ബന്ധുക്കളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.