ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത കാലം ചെയ്തു

Jaihind News Bureau
Sunday, October 18, 2020

 

പത്തനംതിട്ട: മാര്‍ത്തോമ്മാ സഭാതലവന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത കാലംചെയ്തു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിന്‍ഗാമിയായിരുന്നു. 2007 മുതല്‍ 13 വര്‍ഷം മാര്‍ത്തോമ്മാ സഭയെ നയിച്ചു.