ഡോ. മാര്‍ അപ്രേം മെത്രാപ്പൊലീത്തയ്ക്ക് പ്രഥമ ‘സഭാതാരകം’ പുരസ്‌കാരം; അവാര്‍ഡ് ദാനം ദുബായില്‍

 

ദുബായ്: ഇന്ത്യയിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ.  മാര്‍ അപ്രേം മെത്രാപ്പോലീത്തയെ, പ്രഥമ ‘സഭാതാരകം’ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. അര ലക്ഷം രൂപയും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് സെപ്റ്റംബര്‍ പത്തിന് ദുബായില്‍ വെച്ച് സമ്മാനിക്കും.

യുഎഇ മാര്‍ത്ത് മറിയം പാരീഷ് കൂട്ടായ്മയ്ക്ക് കീഴിലെ കല്‍ദായ യുവതയാണ് സഭാതാരകം പുരസ്‌കാരം നല്‍കുന്നത്. ചരിത്ര സംഭാവനകളും സാമൂഹ്യ സേവനവും അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് കണ്‍വീനര്‍ ബ്ലസന്‍ ആന്‍റണി പറഞ്ഞു.

സെപ്റ്റംബര്‍ 9, 10, 11 തീയതികളില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത യുഎഇ സന്ദര്‍ശിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സഭാ ആസ്ഥാനമായ ഇറാഖിലെ എര്‍ബിലില്‍ നടക്കുന്ന സഭാ സുന്നഹദോസില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേയാണ് അദഹം യുഎഇ സന്ദര്‍ശിക്കുന്നത്.

Comments (0)
Add Comment