പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സഹായവുമായി ഡോ.ബോബി ചെമ്മണ്ണൂർ

Jaihind News Bureau
Saturday, August 29, 2020

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സഹായവുമായി ഡോ.ബോബി ചെമ്മണ്ണൂർ. വീട് നിർമ്മിക്കുന്നതിന് കൽപ്പറ്റയിൽ ഒരേക്കർ സ്ഥലമാണ് സൗജന്യമായി നൽകിയത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് ഭൂമിയുടെ രേഖ ബോബി ചെമ്മണ്ണൂർ കൈമാറി.

കല്‍പ്പറ്റ നഗരത്തിന് സമീപം ആറുകോടിയോളം രൂപ വിലമതിക്കുന്ന സ്ഥലമാണ് പ്രളയ ബാധിതര്‍ക്കായി സൗജന്യമായി നല്‍കിയത്. സി.കെ ശശീന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഭൂമി രജിസ്ട്രേഷന് ആധാരം സൗജന്യമായി തയ്യാറാക്കി നല്‍കിയ എസ്. സനല്‍കുമാറിനെ ചടങ്ങില്‍ ആദരിച്ചു.