ബി. വോക് വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടരുത് : കെ.എസ്‌.യു

Jaihind Webdesk
Sunday, June 13, 2021

തേഞ്ഞിപ്പലം : ബി.വോക് വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടരുത് എന്ന് കെഎസ്‌യു ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട് അഭിപ്രായപെട്ടു. കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിൽ 2018 വർഷത്തിൽ തുടങ്ങിയ ബാച്ചിലർ ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷൻ കോഴ്സിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾ നിലവിൽ വലിയ പ്രയാസം നേരിടുകയാണ്. 2021 അവുന്നതോടു
കൂടി കോഴ്സ് 3 വർഷം കാലാവധി പൂർത്തിയാവുകയുമാണ്.

ഇത്രയും കാലം ആയിട്ടും ബി.വോക് ഒപ്റ്റോമെട്രി ആന്‍റ് ഒഫ്ത്താൽ മോളജിക്കൽ ടെക്നിക്സ് വിഷയമായി പഠിക്കുന്നവരുടെ ഒന്നാം സെമസ്റ്റർ പരീക്ഷ പോലും നടന്നിട്ടില്ല. മറ്റു വിഷയങ്ങളിൽ പഠിക്കുന്നവരുടെ രണ്ട് സെമസ്റ്റർ പരീക്ഷകൾ നടന്നിട്ടുണ്ട് എങ്കിലും ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്തരത്തിൽ ഉള്ള ഒരു പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സർവകലാശാലക്ക് കീഴിൽ പ്രസ്തുത കോഴ്സിൽ പഠനം നടത്തുന്ന ആയിരത്തോളം വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ ആണ്.

ആയതിനാൽ വിദ്യാർത്ഥികളുടെ ഭാവി കണക്കിൽ എടുത്ത് എത്രയും പെട്ടെന്ന് തന്നെ അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് കെ.എസ്‌.യു ജില്ലാ സെക്രട്ടറി അർജുൻ കറ്റയാട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എന്നിവർക്ക് കത്ത് നൽകി.