‘ഡോണ്ട് വേസ്റ്റ് വാട്ടർ’ ജലസംരക്ഷണം പ്രമേയമാക്കി ഹ്രസ്വ ചിത്രം

 

വരൾച്ചയും ജലക്ഷാമവും ഏറെ ചർച്ചയാകുന്ന കാലഘട്ടത്തിൽ ‘ജലം അമൂല്യമാണ് അത് പാഴാക്കരുത്’ എന്ന സന്ദേശവുമായി ഒരു ഹ്രസ്വ ചിത്രം. ‘ഡോണ്ട് വേസ്റ്റ് വാട്ടർ’ എന്ന പേരിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദ് ആണ്. ജലസംരക്ഷണത്തിന്‍റെ പ്രാധാന്യമാണ് 3 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നത്. യുണീഖ് ഫിലിം ഹൗസാണ്‌ ചിത്രം പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.

‘ടൈം പാസ്’ എന്ന ചിത്രത്തിന് ശേഷം ആനന്ദിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഷോർട്ട് ഫിലിമാണ് ഡോണ്ട് വേസ്റ്റ് വാട്ടർ. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നതും ആനന്ദാണ്. ചാർളിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്ന ആനന്ദിന്‍റെ അടുത്ത ചിത്രം ‘ലഹരി’ ആണ്. ലഹരിക്കെതിരായ സന്ദേശം നൽകുന്ന ഷോർട്ട് ഫിലിമിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

 

ഷോർട്ട് ഫിലിം കാണാം:

 

Comments (0)
Add Comment