രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

Jaihind News Bureau
Monday, June 1, 2020

Gas-Price

 

രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറിന് 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 597 രൂപയായി. വാണിജ്യ സിലിണ്ടറിന്‍റെ വില 110 രൂപ ഉയര്‍ന്ന് 1135 രൂപയുമായി. അതേസമയം സബ്സിഡി സംബന്ധിച്ച വിശദാംശങ്ങൾ എണ്ണക്കമ്പനികൾ പുറത്തുവിട്ടിട്ടില്ല. ഡല്‍ഹിയില്‍ 593, കൊല്‍ക്കത്തയില്‍ 616, മുംബൈയില്‍ 590.50, ചെന്നൈയില്‍ 606.50 എന്നിങ്ങനെയാണ് പുതിയ സിലിണ്ടര്‍ വില.