മുഖ്യമന്ത്രിക്കെതിരായ ഡോളർക്കടത്ത് ആരോപണം സഭയില്‍ ; പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും

Thursday, August 12, 2021

തിരുവനന്തപുരം : മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന ആരോപണം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലുള്ള കാര്യങ്ങള്‍ അതീവ ഗുരുതരമാണ്. ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച് ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുക. പി.ടി തോമസ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കും. മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം സഭയിലും പ്രതിപക്ഷം ഉയർത്തും.