സെല്‍ഫ് ക്വാറന്‍റീനില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് നോഡല്‍ ഓഫീസറായി ചുമതല നല്‍കി; ഗുരുതര വീഴ്ച

സെല്‍ഫ് ക്വാറന്‍റീനില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് ജില്ലാ ആശുപത്രിയില്‍ നോഡല്‍ ഓഫീസറായി ചുമതല നല്‍കി. വയനാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. മകന്‍ ബെംഗളൂരുവില്‍ നിന്ന് എത്തിയതിനാല്‍ സെല്‍ഫ് ക്വാറന്‍റീന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 24ന് ആരോഗ്യവകുപ്പിന് ഡോക്ടര്‍ കത്ത് നല്‍കിയിരുന്നു.25ന് കത്ത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഡോക്ടറെ നോഡല്‍ ഓഫീസറായി നിയമിക്കുകയായിരുന്നു. ഉത്തരവ് ലഭിച്ച് കഴിഞ്ഞ ദിവസം തന്നെ ഡോക്ടര്‍ ആശുപത്രിയില്‍ എത്തുകയും ചുമതല ഏല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഗുരുതരവീഴ്ചയാണ് ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്.

Comments (0)
Add Comment