വാക്‌സിന്‍ വിതരണത്തിനിടെ സിപിഎമ്മുകാരുടെ മര്‍ദ്ദനം : അധികസമയം ജോലി ചെയ്ത് ഡോക്ടറുടെ പ്രതിഷേധം

Jaihind Webdesk
Sunday, August 1, 2021

ആലപ്പുഴ : കൈനകരിയില്‍ വാക്‌സിന്‍ വിതരണത്തിനിടെ സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റ ഡോ.ശരത്ചന്ദ്രബോസ് അധികസമയം ജോലി ചെയ്ത് പ്രതിഷേധിക്കുന്നു. ആശുപത്രിയില്‍ 500 പേര്‍ക്ക് ഇന്ന് വാക്‌സിന്‍ നല്‍കും. കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് എം.സി പ്രസാദിന്‍റെ നേതൃത്വത്തിലാണ് ഡോക്ടറെ മർദ്ദിച്ചത്.

പ്രതികളെ  പിടികൂടുന്നില്ലെന്നും പ്രതികള്‍ക്ക് കുറ്റം ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കുകയുമാണ് പൊലീസ് ചെയ്യുന്നതെന്നും ഡോക്ടർ പറയുന്നു. സംഭവത്തില്‍ ഒരാള്‍ മാത്രമാണ് അറസ്റ്റിലായത്. പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പടെയുള്ള മറ്റ് പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.