സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടില്ല; മൂലധന നിക്ഷേപത്തിന് 1 ലക്ഷം കോടി

Jaihind Webdesk
Tuesday, February 1, 2022

ന്യൂഡല്‍ഹി : സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടില്ലെന്ന് ബജറ്റ് പ്രഖ്യാപനം. വായ്പാ പരിധി 4.5 ശതമാനമായി തുടരും. ഊർജമേഖലയില്‍ പരിഷ്കരണത്തിന് തയാറാകാത്ത സംസ്ഥാനങ്ങള്‍ക്ക് ഇത്  4 ശതമാനം മാത്രമായിരിക്കുമെന്നും ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കും. കേന്ദ്രം പലിശയില്ലാത്ത വായ്പയായി ഈ തുക നല്‍കും. സംസ്ഥാനങ്ങള്‍ക്ക് നിയമപരപമായി എടുക്കാവുന്ന വായ്പക്ക് പുറമെയാണിതെന്നും ധനമന്ത്രി അറിയിച്ചു.