ഡി.കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു; അടുത്ത് ഇടപഴകിയവർ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡി.കെയുടെ ട്വീറ്റ്

Jaihind News Bureau
Tuesday, August 25, 2020

കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിലാണ് ഉള്ളതെന്നും ആരോഗ്യ നില സാധാരണ നിലയിലാണ് എന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. തന്നോട് അടുത്ത് ഇടപഴകിയവർ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു.