തിരഞ്ഞെടുപ്പ് പ്രചാരണം; കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ 16ന് കേരളത്തില്‍

 

തിരുവന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കേരളത്തിലേക്ക്. ഏപ്രില്‍ 16-ാം തീയതി രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ വിവിധ പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചയ്ക്കുശേഷം 2 ന് മട്ടന്നൂര്‍ നിന്നും ഇരിട്ടിയിലേക്കുള്ള റോഡ് ഷോയിലും പൊതുസമ്മേളനങ്ങളിലും സംബന്ധിക്കും. 4 മണിക്ക് വടകര ലോക്സഭാ മണ്ഡലത്തിലെ നാദാപുരത്തും 5.30 ന് കോഴിക്കോട് മണ്ഡലത്തിലെ കൊടുവള്ളിയിലും നടക്കുന്ന പൊതുസമ്മേളനങ്ങളിളും റോഡ് ഷോയിലും പങ്കെടുക്കും. 7.30 ന് പൊന്നാനി മണ്ഡലത്തിലെ താനൂരിലെ തിരഞ്ഞെടുപ്പ് പരിപാടിയിലും അദ്ദേഹം എത്തിച്ചേരും.

Comments (0)
Add Comment