അറസ്റ്റ് ചെയ്യുക എന്ന രാഷ്ട്രീയ പ്രതികാരം നിറവേറ്റിയതില്‍ ബി.ജെ.പിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. രാഷ്ട്രീയ പ്രേരിതമായാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് തനിക്കെതിരെ കേസെടുത്തത്. ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരയാവുകയായിരുന്നു താനെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അറസ്റ്റില്‍ ദുഖിതരാകേണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകരോടും അഭ്യുദയകാംക്ഷികളോടും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ നിയമവ്യവസ്ഥയിലും ദൈവത്തിലും വിശ്വാസമുണ്ട്. പ്രതികാര രാഷ്ട്രീയത്തിന് ഇരയാകുകയായിരുന്നു താനെന്ന് പറഞ്ഞ ഡി.കെ ശിവകുമാര്‍, നിയമപരമായും രാഷ്ട്രീയപരമായും നിരപരാധിത്വം തെളിയിച്ച് തിരിച്ചെത്തുമെന്നും ട്വിറ്ററില്‍ കുറിച്ചു.
കർണാടകത്തില്‍ ബി.ജെ.പി യുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തെ ശക്തമായി പ്രതിരോധിച്ചതിനുള്ള പ്രതികാര നടപടി ആണ് ഇപ്പോഴത്തെ അറസ്റ്റ്. അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെ.പിക്ക് എതിരെ പ്രതികരിക്കുന്നവരെ അധികാരം ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കുന്നതാണ് പുതിയ കേന്ദ്ര സർക്കാർ നയം.