സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിച്ച് കൊവിഡ് ചുമതലയുള്ള മന്ത്രി; രൂക്ഷവിമര്‍ശനവുമായി ഡി.കെ ശിവകുമാര്‍

Jaihind News Bureau
Monday, April 13, 2020

ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തിതുടിക്കുന്ന ചിത്രം പങ്കുവെച്ച കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ വിമര്‍ശിച്ച് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. സംസ്ഥാനത്തെ കൊവിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ കൂടി ചുമതലയുള്ള മന്ത്രി നിരുത്തരവാദിത്തപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

ലോകത്ത് എല്ലാപേരും വലിയ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കൊവിഡ് ചാര്‍ജുള്ള മന്ത്രി സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിച്ചുകൊണ്ട് നിരുത്തരവാദിത്തപരമായി പെരുമാറുകയാണ്. ഇത് ധാര്‍മികതയെ ബാധിക്കുന്ന വിഷയമാണ്. മന്ത്രിസഭയില്‍ നിന്നും സുധാകര്‍ രാജിവെക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ സഭയില്‍ നിന്നും പുറത്താക്കണമെന്നും ശിവകുമാര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.