പിടിതരാതെ ദിവ്യ, ചോദ്യം ചെയ്യാന്‍ തയ്യാറാവാതെ പോലീസ്; ഫോൺ സ്വിച്ച് ഓഫ്, മു​ന്‍കൂ​ര്‍ ജാ​മ്യ​ഹ​ര്‍ജി കോ​ട​തി തിങ്കളാഴ്ച പ​രി​ഗണിക്കും

 

കണ്ണൂർ:  എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി ദിവ്യയെ ഇനിയും ചോദ്യം ചെയ്യാതെ പോലീസ്. അതേസമയം  പി.​പി. ദി​വ്യ ഒ​ളി​വി​ലാണെന്നും പോലീസ് പറഞ്ഞു. ദിവ്യയുടെ മുൻ‌കൂർ ജാമ്യപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുക.

നവീൻ ബാബുവിന്‍റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനെത്തിയ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീതയോട് പി.പി ദിവ്യ മൊഴി നൽകാൻ സാവകാശം ചോദിച്ചതായി ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം പി.​പി. ദി​വ്യ​​​ക്കെ​തി​രെ​യു​ള്ള പാ​ർ​ട്ടി ന​ട​പ​ടി​ക്ക്​ അ​ന്വേ​ഷ​ണ റി​​പ്പോ​ർ​ട്ട്​ വ​രും വ​​രെ കാ​ത്തി​രി​ക്കാ​നാണ് സിപി​എം തീ​രു​മാ​നം. ദി​വ്യ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്​ പ​രാ​തി ന​ൽ​കു​ക​യും വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​ക​ൾ വ്യ​ത്യ​സ്ത നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​ത​തി​നു​ പി​ന്നാ​ലെ​യാ​ണ്​ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അ​ട​വു​ന​യം.

എ. ഗീത ഐഎഎസ്സിനോട് മൊഴി നൽകാൻ സാവകാശം ചോദിച്ച പി.പി ദിവ്യയെ ചോദ്യം ചെയ്യാന്‍ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയ്ക്ക് ശേഷം പുറത്തിറങ്ങാതിരുന്ന പി.പി ദിവ്യ വളരെ രഹസ്യമായാണ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ദിവ്യയെ ചോദ്യം ചെയ്യാനുള്ള പോലീസ് തീരുമാനത്തിന് പിന്നാലെയാണ് ഇരിണാവിലെ വീട്ടിൽ നിന്ന് ദിവ്യ മാറി താമസിക്കുന്നത്.  മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനം ആകുന്നത് വരെ മാറി നിൽക്കാനാണ് ദിവ്യയുടെ ശ്രമം. ഇതിന് പോലീസ് ഒത്താശ ചെയ്യുന്നതായും വിമർശനം ഉയരുന്നുണ്ട്.

Comments (0)
Add Comment