അന്തരിച്ച നിയമസഭാംഗം തോമസ് ചാണ്ടിയോട് അനാദരവ് ; കെ.എസ് ശബരീനാഥന്‍ എം.എല്‍.എ സ്പീക്കർക്ക് കത്ത് നല്‍കി

Jaihind News Bureau
Tuesday, December 31, 2019

14-ാം നിയമസഭാംഗവും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിക്കാതെ പ്രത്യേക സഭാ സമ്മേളനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സ്പീക്കർക്ക് കത്ത് നല്‍കി. കെ.എസ് ശബരീനാഥന്‍ എം.എല്‍.എയാണ് അനാദരവ് ശ്രദ്ധയില്‍പ്പെടുത്തി കത്ത് നല്‍കിയത്.

നിലവിലെ അംഗത്തിന്‍റെ നിര്യാണത്തിന് ശേഷം സഭ ചേരുമ്പോൾ ചരമോപചാരം നടത്തുന്നതാണ് നിയമസഭയുടെ കീഴ്വഴക്കം. എന്നാല്‍ അന്തരിച്ച തോമസ് ചാണ്ടിയെ കുറിച്ച് ഒരു വാക്ക് പോലും പരാമർശിക്കാതെ സഭാ സമ്മേളനം തുടങ്ങിയത് തികച്ചും ദൗർഭാഗ്യകരമാണെന്നും സഭാ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും ശബരീനാഥൻ എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി.

 

കെ.എസ് ശബരീനാഥന്‍ എം.എല്‍.എ സ്പീക്കർക്ക് നല്‍കിയ കത്ത് :