സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബിജെപി സംസ്ഥാന ഘടകത്തിൽ കലഹം. പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തിയുമായി മുരളീധരപക്ഷം രംഗത്ത് എത്തി. പത്തനംതിട്ട സീറ്റിൽ മാത്രം ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതു നേതാക്കൾക്കിടയിലെ കടുത്ത ഭിന്നത കാരണമെന്നു സൂചന.
പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയായി തുടരുകയാണ്. പത്തനം തിട്ടയിലെ തീരുമാനം നീളുന്നതിൽ മുരളീധരപക്ഷം കടുത്ത അതൃപ്തിയിലാണ്. പക്ഷേ ഇക്കാര്യം അവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടില്ല. സുരേന്ദ്രന്‍റെ കാര്യത്തിൽ തീരുമാനം പെട്ടെന്നു വേണ്ടെന്ന സന്ദേശം കേന്ദ്ര നേതൃത്വത്തിനു കേരളത്തിൽ നിന്നു തന്നെ ലഭിച്ചു എന്നാണു സൂചന. സുരേന്ദ്രനു തന്നെ പത്തനംതിട്ട നൽകണമെന്ന ആവശ്യത്തിൽ ശക്തമായി ഉറച്ചു നിൽക്കുകയാണു വി.മുരളീധരപക്ഷം.
തൃശ്ശൂരിൽ തുഷാർ മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട സീറ്റ് സുരേന്ദ്രന് നൽകാനും അല്ലാത്തപക്ഷം സുരേന്ദ്രന് തൃശ്ശൂർ സീറ്റ് നൽകാനുമാണ് ബിജെപി നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്. അതിനാൽ തന്നെ തുഷാർ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയതിനു ശേഷം മാത്രമേ പത്തനംതിട്ടയിലെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകാൻ സാധ്യതയുള്ളു. പട്ടികയിൽ നിന്നും നായർ വിഭാഗത്തെ തഴഞ്ഞതായി പി.എസ് ശ്രീധരൻ പിള്ളയെ അനുകുലിക്കുന്നവർ ആരോപിക്കുന്നു. ബിഡിജെഎസ് വഴി എസ്എൻഡിപി-ബിജെപിയിൽ ഇടപെടുന്നവന്നും ശ്രീധരൻ പിള്ള ആരോപിക്കുന്നു. എന്താണ് സംഭവിക്കുന്നത് സംബന്ധിച്ച് ബിജെപി നേതാക്കൾക്കും അറിയില്ല. ഇക്കാര്യത്തിലെ അതൃപ്തി അവർ തുറന്ന പറയുന്നു. എം.ടി രമേശിന്‍റെ പരാമർശം ഇതാണ് സൂചിപ്പിക്കുന്നത്. അതേസമയം പത്തനം തിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും