ആലപ്പുഴയില്‍ തർക്കം; സിപിഎം ഏരിയാ സമ്മേളനം നിർത്തിവെച്ചു

Jaihind Webdesk
Friday, December 31, 2021

 

ആലപ്പുഴ: വാക്കേറ്റത്തെയും തർക്കത്തെയും തുർന്ന് ആലപ്പുഴ സിപിഎം ഏരിയാ സമ്മേളനം താല്‍ക്കാലികമായി നിർത്തിവെച്ചു. ആലപ്പുഴ നോര്‍ത്ത് ഏരിയാ സമ്മേളനത്തിലാണ് പ്രതിനിധികള്‍ ചേരിതിരിഞ്ഞ് ആരോപണം ഉന്നയിക്കുകയും തർക്കത്തിലേക്ക് നയിക്കുകയും ചെയ്തത്.

പിപി ചിത്തരഞ്ജനെതിരായ ആരോപണങ്ങളാണ് തർക്കത്തിലേക്ക് നയിച്ചത്.  വ്യക്തിപരമായ ആരോപണങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറി ആർ നാസർ വിഷയത്തില്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.  തർക്കം രൂക്ഷമായതോടെ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

ആലപ്പുഴയിലെ ശക്തമായ വിഭാഗീയതയാണ് ഏരിയാ സമ്മേളനത്തിലും പ്രതിഫലിച്ചത്. നേരത്തെ ബ്രാഞ്ച് സമ്മേളനങ്ങളും വിഭാഗീയതയില്‍ മുങ്ങിയിരുന്നു. തർക്കവും വാക്കേറ്റങ്ങളും വീടുകയറി ആക്രമണങ്ങളില്‍ വരെ എത്തിക്കുന്ന അവസ്ഥയുമുണ്ടായി.