യുഎഇയില്‍ അണുനശീകരണ യജ്ഞം വീണ്ടും ആരംഭിച്ചേക്കാം : കൊവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറിലേക്ക്

 

ദുബായ്  : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 491 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടൊപ്പം, 402 പേര്‍ കൂടി രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 68,043ത്തിലേറെ പേര്‍ക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം: 68,511. രോഗ മുക്തി നേടിയവര്‍: 59,472. ആകെ മരണം: 378. നിലവില്‍ ചികിത്സയിലുള്ളവര്‍: 8,661. ആണെന്നും കണക്ക് വ്യക്തമാക്കുന്നു.

രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സാമൂഹിക അകലമടക്കം സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘകര്‍ക്കെതിരെ പിഴയടക്കം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി. കോവിഡ് വ്യാപകമായ പ്രദേശങ്ങള്‍ കണ്ടെത്തി, ദേശീയ അണുനശീകരണ യജ്ഞം ഉള്‍പ്പെടെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ പദ്ധതിയിടുന്നു.

Comments (0)
Add Comment