അബ്ദുള്ളക്കുട്ടിയുടേത് അടഞ്ഞ അധ്യായം; KPCC പുനഃസംഘടനയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Wednesday, June 5, 2019

Mullappally-Ramachandran

കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച് പ്രാഥമികമായ ചർച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാന്‍ഡിന്‍റെ പൂര്‍ണ അനുമതിയോടെയാണ് പുനഃസംഘടയ്ക്ക് കെ.പി.സി.സി മുന്‍കൈയെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടേണ്ടതുണ്ട്.  അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന്‍റെ ആഭ്യന്തരപ്രശ്നമാണെങ്കില്‍ പോലും കോണ്‍ഗ്രസിനും യു.ഡി.എഫിനും ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത തരത്തില്‍ ഈ പ്രശ്നം പരിഹരിക്കപ്പെടേണ്ടതുണ്ട്. രമ്യമായും സൌഹാർദപരമായും പ്രശ്നം പരിഹരിക്കാനായി കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിന്നും പുറത്താക്കിയ അബ്ദുള്ളക്കുട്ടിയുടേത് അടഞ്ഞ അധ്യായമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

teevandi enkile ennodu para