സി.പി.എമ്മിന്‍റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ഇന്ന് തുടക്കം

Jaihind Webdesk
Tuesday, March 5, 2019

സി.പി.എമ്മിന്‍റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ഇന്ന് തുടക്കമാവും. നാല് ദിവസങ്ങളിലായി ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മറ്റിയുമാണ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. സി.പി.എമ്മിന്‍റെ സിറ്റിങ്ങ് എം.പിമാരായ എ.സമ്പത്ത്, എം.ബി രാജേഷ്, പി.കെ ശ്രീമതി എന്നിവർ തുടരണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

ആലത്തൂരിൽ പി.കെ ബിജുവിന് പകരം സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍റെ പേരും പരിഗണനയിലുണ്ട്. വടകരയിൽ പി.സതീദേവിയുടെയും വി.ശിവദാസന്‍റെയും പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്. കാസർകോട് എം.പി പി.കരുണാകരൻ ഒഴവാകും. പകരം കേന്ദ്രക്കമ്മറ്റിയംഗങ്ങളെയോ മറ്റ് പുതുമുഖങ്ങളെയോ മത്സരിപ്പിക്കാനാണ് സി.പി.എമ്മിന്റെ ആലോചന.