സംസ്ഥാനത്ത് മഴക്കെടുതി തുടരുമ്പോൾ  ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ലോക പര്യടനത്തിൽ

Jaihind Webdesk
Friday, November 26, 2021

സംസ്ഥാനത്ത് മഴക്കെടുതി തുടരുമ്പോൾ  ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ലോക പര്യടനത്തിൽ. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ തന്റെ ഫേസ്ബുക് പേജിൽ കൊറോണ ബിയറുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് എക്‌സ്‌പെര്‍ട്ടു കൂടിയായ ഡോക്ടർ ശേഖർ എൽ കുരിയാക്കോസ്.

സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിlയാണ് ഡോക്ടർ ശേഖർ എൽ കുരിയാക്കോസ്. സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക, പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക, വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് ഈ അതോറിറ്റിയുടെ ലക്ഷ്യങ്ങൾ. കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനം കടുത്ത പ്രകൃതി ദുരന്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

മഴക്കെടുതി മൂലം വിഷമിക്കുന്നവർ അനവധിയാണ്. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവരെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നു എന്ന് പ്രതിപക്ഷം നിയമസഭയിലടക്കം ഉന്നയിക്കുകയും ചെയ്തു. കേരളത്തിൽ മഴക്കെടുതികള്‍ അറുതിയില്ലാതെ തുടരുമ്പോള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോക്ടര്‍ ശേഖര്‍ എല്‍ കുര്യാക്കോസ് ലോക പര്യടനത്തിലാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കവർ ഫോട്ടോ ആയി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കൊറോണ ബിയർ ആണ്. It’s Corona and that too a little extra everywhere!!! എന്നാണ് ഫോട്ടോയ്ക്കൊപ്പമുള്ള ക്യാപ്ഷൻ. സംസ്ഥാനം വലിയൊരു പ്രതിസന്ധി നേരിടുമ്പോഴാണ് ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഇത്തരത്തിൽ ലോക പര്യടനം നടത്തുന്നതും, ബിയർ ബോട്ടിലുകൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നതും. ഇത് വലിയ വിമർശനത്തിന് കാരണമാവുകയാണ്.

ഇതിനു മുൻപ് കുറ്റിച്ചല്‍ ദുരന്തം ഉണ്ടായപ്പോഴും കഴിഞ്ഞ മാസം ഉണ്ടായ പ്രകൃതി ദുരന്ത സമയത്തും ഇദ്ദേഹം സ്ഥലത്തില്ലായിരുന്നു. ഉത്തരവാദിത്തപ്പെട്ടവർ നിർണായക ഘട്ടങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ നിർണായക ഘട്ടങ്ങളിൽ മാറി നിൽക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.