ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം, കേസ്

Jaihind Webdesk
Tuesday, July 6, 2021

കൊല്ലം : കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂരമർദനം. പള്ളിമുക്കിലെ പമ്പിൽ ഇന്ധനം നിറക്കാൻ എത്തിയ ആളാണ് കൊട്ടിയം സ്വദേശി സിദ്ദിഖിനെ മർദിച്ചത്. ബഹുമാനിച്ചില്ല എന്നു പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞ വെളളിയാഴ്ച രാത്രിയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.