തിരുവനന്തപുരം : നടി മഞ്ജു വാര്യരെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സംവിധായകന്‍ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്‍റെ പരാതി.
അതേസമയം ഫേസ്ബുക്ക് ലൈവില്‍ വന്ന സനല്‍കുമാർ ശശിധരന്‍ തന്നെ കൊല്ലാന്‍ കൊണ്ടുപോവുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ അറിവോടെയാണ് തനിക്കെതിരായ നീക്കമെന്നും സനല്‍കുമാർ ശശിധരന്‍ തുറന്നടിച്ചു.