നയതന്ത്ര സ്വർണ്ണക്കടത്ത്: കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വ‍ര്‍ണ്ണം എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടി

കൊച്ചി : നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളിൽ നിന്നും പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്‍റ് ഉത്തരവിറക്കി.

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി.ആര്‍.സരിത്തിൽ നിന്നും പിടികൂടിയ പണമാണ് ഇഡി കണ്ടുകെട്ടിയത്.  പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടിരൂപ ഇഡി നേരത്തെ കണ്ട് കെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച പണമാണ് സ്വർണ്ണത്തിനായി നിക്ഷേപിച്ചതെന്ന്  ഇഡി വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ച ഒമ്പത് പേര്‍ക്ക് ഇഡി നോട്ടീസയച്ചിട്ടുണ്ട്.

Comments (0)
Add Comment