നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ സുഹൃത്ത് അറസ്റ്റില്‍

Jaihind Webdesk
Monday, May 16, 2022

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ സുഹൃത്ത് ശരത് അറസ്റ്റില്‍. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. ആലുവ പോലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാളോട് ക്രൈം ബ്രാഞ്ച് നിർദേശിച്ചിരുന്നു.

തെളിവ് നശിപ്പിച്ചതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.