നടിയെ ആക്രമിച്ച കേസ്: മറുപടി നല്‍കാന്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ട് ദിലീപ്

Jaihind Webdesk
Tuesday, January 22, 2019

ന്യൂഡല്‍ഹി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന് നടന്‍ ദിലീപ്. കേസ് ഒരാഴ്ചത്തേക്ക് മാറ്റി വെക്കണമെന്നവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.

കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയിലുള്ള തുടര്‍വാദം സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേസ് ഒരാഴ്ചത്തേക്ക് നീട്ടാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. മെമ്മറി കാര്‍ഡ് ദിലീപിന് കൈമാറാന്‍ കഴിയിലെന്നും ദൃശ്യങ്ങള്‍ നടിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്.

കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു. ദിലീപിന്റെ അപേക്ഷ നാളെ ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.[yop_poll id=2]