ഉ​റി, പ​ത്താ​ൻ​കോ​ട്ട് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ മ​റ​ന്നോ?; പ്ര​തി​രോ​ധ​മ​ന്ത്രി​യോ​ടു കോ​ണ്‍​ഗ്ര​സ്

Jaihind Webdesk
Monday, January 14, 2019

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്ന പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. പ​ത്താ​ൻ​കോ​ട്ട്, ഉ​റി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​നു പ്ര​തി​രോ​ധ​മ​ന്ത്രി ക്ലീ​ൻ​ചി​റ്റ് ന​ൽ​കു​ക​യാ​ണോ എ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ചി​ദം​ബ​രം ചോ​ദി​ച്ചു.

2014-നു​ശേ​ഷം പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം എ​ടു​ത്തു​നോ​ക്കി ഉ​റി​യും പ​ത്താ​ൻ​കോ​ട്ടും എ​വി​ടെ​യാ​ണെ​ന്നു ക​ണ്ടു​പി​ടി​ക്കാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​ക്കു ക​ഴി​യു​മോ?. ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന​ല്ല എ​ന്നു പ​റ​യു​ന്ന​തു വ​ഴി പ​ത്താ​ൻ​കോ​ട്ട്, ഉ​റി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി പാ​ക്കി​സ്ഥാ​നു ക്ലീ​ൻ​ചി​റ്റ് ന​ൽ​കു​ക​യാ​ണോ?- പി.​ചി​ദം​ബ​രം ട്വീ​റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബി​ജെ​പി ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ൻ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ​ത്. 2016-ൽ ​എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ഉ​റി, പ​ത്താ​ൻ​കോ​ട്ട് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​ത്.