ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിൽ എതിർപ്പില്ലെന്ന് ഡിജിപി സർക്കാരിനെ അറിയിക്കും . അന്വേഷണ സംഘം ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. അന്തിമ തീരുമാനം സർക്കാരിനെടുക്കാമെന്ന റിപ്പോർട്ട് ഡി ജി പി സർക്കാരിന് കൈമാറും .
ബാലഭാസ്കറിന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബാല ഭാസ്കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് ബാല ഭാസ്കറിന്റെ കുടുംബം നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അതേ സമയം ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും ഡിജിപിയുമായി ഇന്നലെ ചർച്ച നടത്തി. കേസ് സിബിഐക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് ഡിജിപി സർക്കാരിനെ അറിയിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരിന് കൈക്കൊള്ളാമെന്ന റിപ്പോർട്ടും ഡിജിപി സർക്കാരിന് കൈമാറും. ബന്ധുക്കൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും പരിശോധിച്ചുവെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.ചില സാമ്പത്തിക ഇടപാടുകൾ കൂടി അന്വേഷിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം സിബിഐ അന്വേഷണം സംബസിച്ച് അന്തിമ തീരുമാനം സർക്കാരിന്റെതായിരിക്കും .