ലോക്‌നാഥ് ബെഹ്‌റ പെരുമാറുന്നത് സി.പി.എം ലോക്കല്‍ സെക്രട്ടറിമാരെപ്പോലെ: കെ. മുരളീധരന്‍

തലശ്ശേരി: ഡി.ജി.പി ലോകനാഥ് ബഹ്റ സി.പി.എം ലോക്കല്‍ സെക്രട്ടറിമാരെ പോലെയാണ് പെരുമാറുന്നതെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് പ്രചരണസമിതി ചെയര്‍മാനുമായ കെ.മുരളീധരന്‍.

എ.കെ.ജി സെന്ററിലെ ദിവസവേതനം പറ്റുന്ന ആളെപ്പോലെയായി ഡിജിപി മാറി. ഗുജറാത്തിലുണ്ടായിരുന്നപ്പോള്‍ മോദിയുടെ പാദസേവകനായിരുന്ന ഡി.ജി.പി ഇപ്പോള്‍ കേരളത്തില്‍ പിണറായിയുടെ പാദസേവകനായി മാറിയിരിക്കുകയാണ്. മാന്യതയുടെ സീമകളെല്ലാം ലംഘിച്ച ഇദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരിച്ചെത്തിയാലുടന്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും കെ.മുരളിധരന്‍ തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

k muraleedharankerala policepolicevadakara
Comments (0)
Add Comment