മാളികപ്പുറത്ത് ഭഗവതിസേവാപൂജയ്ക്ക് ഇക്കുറിയും വന്‍ ഭക്തജനത്തിരക്ക്

ശബരിമലയില്‍ മാളികപ്പുറത്തെ പ്രധാന വഴിപാടായ ഭഗവതീസേവയ്ക്ക് ഇക്കുറിയും തിരക്കൊട്ടും കുറവില്ല. ദേവീമന്ത്രം ഉരുക്കഴിച്ച് നിരവധി ഭക്തജനങ്ങളാണ് ഭഗവതിസേവാസമയത്ത് മാളിക്കപ്പുറത്തേക്ക് എത്തുന്നത്. മാളികപ്പുറം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ഇത്തവണത്തെ ഭഗവതിസേവാപൂജാ ചടങ്ങുകള്‍.

ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കും സര്‍വ്വൈശ്വര്യത്തിനുമായ് നടത്തുന്ന പ്രധാന വഴിപാടാണ് ഭഗവതീസേവ.ശബരിമലയില്‍ മാളികപ്പുറത്താണ് ഭഗവതീസേവ നടക്കുന്നത്. പതിമൂന്ന് വര്‍ഷത്തിലേറെയായി മാളികപ്പുറത്ത് ഭഗവതിസേവ നടന്നു വരുന്നു. ദീപാരാധനയ്ക്ക് ശേഷമാണ് ഭഗവതിസേവ ആരംഭിക്കുന്നതെങ്കിലും ഒരുക്കങ്ങള്‍ ഉച്ചയ്ക്ക് മുമ്പ് തന്നെ തുടങ്ങും. മാളികപ്പുറത്തെ പ്രത്യേക മണ്ഡപത്തില്‍ കളംവരച്ച് പത്മമിട്ട് നിലവിളക്കൊരുക്കി പട്ട് ചാര്‍ത്തി തയ്യാറാക്കിവെയ്ക്കും. ദീപാരാധന കഴിയുന്നതോടെ മേല്‍ശാന്തിയെത്തി ഒരുക്കി വെച്ച നിലവിളക്കിലേക്ക് ദേവീ ചൈതന്യം ആവാഹിക്കും. മന്ത്രതന്ത്ര വിധികള്‍ക്കൊപ്പം ലളിതാസഹസ്രനാമമാണ് ജപിക്കുന്നത്. മേല്‍ശാന്തിയ്ക്കും പരികര്‍മ്മികള്‍ക്കുമൊപ്പം സഹസ്രനാമജപത്തില്‍ ഭക്തരും ചേരും. ഇതോടെ മാളികപ്പുറം മന്ത്രമുഖരിതമാകും. രാജരാജേശ്വരീഭാവത്തിലാണ് ഭഗവതീസേവയില്‍ ദേവീപൂജ. ഭഗവതി സേവയുടെ പൂജാവിധികളെക്കുറിച്ച് മാളികപ്പുറം മേല്‍ശാന്തി നാരായണന് നമ്പൂതിരി പറയുന്നതിങ്ങനെ.

സഹസ്രനാമജപത്തിന് ശേഷം ആരതിയുഴിയുന്നതോടെയാണ് ഭഗവതിസേവയുടെ പരിസമാപ്തി. അടയും അരവണയുമാണ് പ്രസാദം.

https://www.youtube.com/watch?v=3cI-zzW7xa0

Bhagavathy SevaMalikappuram
Comments (0)
Add Comment