ശബരിമല അയ്യപ്പന്‍റെ തിരു മുന്നിൽ സമർപ്പിക്കാൻ അപൂർവ പുഷ്പവുമായി ഭക്തൻ സന്നിധാനത്തെത്തി. കൊട്ടാരക്കര സ്വദേശി കൈലാസ് നാരായണനാണ് സന്നിധാനത്ത്, താമരയോട് സാമ്യമുള്ളതും എന്നാൽ അനേകം ദളങ്ങളുമുള്ള പുഷ്പം കാഴ്ചവച്ചത്.
കാഴ്ചയിൽ താമരയോട് സാമ്യം. എന്നാൽ ഇതളുകൾ അനേകം. അപൂർവ്വ ഇനം പുഷ്പവുമായാണ് കൈലാസ് പതിനെട്ടാം പടി കയറാനെത്തിയത്. വിദ്യാദേവതയായ സരസ്വതി ഉപവിഷ്ടയായിട്ടുള്ളത് സഹസ്രദള പദ്മത്തിലെന്നാണ് ഹൈന്ദവ വിശ്വാസം. ചൈനയിൽ കാണപ്പെടുന്ന സഹസ്രദള താമര പൂവിനോടും സാമ്യമുണ്ട് കൈലാസ് സമർപ്പിച്ച പുഷ്പത്തിന്.
നെലുമ്പോ ന്യൂസി ഫെറ എന്ന താമര വിഭാഗത്തിലെ ഇൻഡോനേഷ്യൻ പുഷ്പം രാജ്യത്ത് അപൂർവമാണ്. ഭൂട്ടാനിലും ഇത് കാണപ്പെടുന്നുണ്ട്. ഓൺലൈൻ വഴി ഓർഡർ ചെയ്താണ് ചെടി കൈലാസ് നാട്ടിലെത്തിച്ചത്. ഒരു വർഷത്തെ പരിചണത്തിനൊടുവിൽ തന്‍റെ ഇഷ്ട ദേവനായ അയ്യപ്പന് കാഴ്ചവിരുന്നായി പൂവ് വിരിഞ്ഞു.
ശബരിമലയിൽ അയ്യപ്പന് സമർപ്പിക്കാൻ നിരവധി വസ്തുക്കൾ ഭക്തർ കൊണ്ടുവരാറുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തമായ പൂവ് കണ്ട് കൗതുകത്തിലായിരിക്കുകയാണ് ഭക്തരും പോലീസുകാരും.
https://youtu.be/v0bt8KEXOUM