ശബരിമല യുവതി പ്രവേശന വിഷയം വഷളായ സാഹചര്യത്തിൽ സുപ്രീം കോടതി വിധിക്ക് എതിരെ പുനപരിശോധന ഹർജി നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ തിരുവതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും . യുവതി പ്രവേശനം സംബന്ധിച്ച നിയമ വശങ്ങളും ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളും ചർച്ചയാകും. വിഷയത്തിൽ ബോർഡ് സമവായ സമീപനം വീണ്ടും സ്വീകരിച്ചെങ്കിലും സർക്കാർ നിലപാടായിരിക്കും നിർണായകമാകുക. ബോർഡ് പുനഃപരിശോധന ഹർജി നൽകിയാൽ സ്വാഗതം ചെയ്മെന്ന് ദേവസ്വം മന്ത്രിയുടെ പരസ്യ നിലപാട്.
ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണ് സമവായ നീക്കങ്ങളുമായി ബോർഡ് പ്രസിഡന്റ് എ പത്മകുമാർ വീണ്ടും രംഗത്ത് എത്തിയത്. പുനഃപരിശോധന ഹർജി നൽകുന്നത് പരിഗണിച്ചാൽ സമരം അവസാനിപ്പിക്കമോ എന്നാണ് പത്മകുമാർ ചോദിച്ചത്. ഇക്കാര്യത്തിൽ വീട്ട് വീഴ്ചയക്ക് തയ്യാറാണന്നും ബോർഡ് വ്യക്തമാക്കുന്നു. എന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിലപാടിൽ ഉറച്ച നിൽക്കുന്ന സാഹചര്യത്തിൽ ദേവസ്വം ബോർഡിന് മറിച്ചാരു തീരുമാനം കൈക്കൊള്ളാൻ കഴിയില്ല.
മുമ്പ് ഇക്കാര്യത്തിൽ പല തവണ മലക്കം മറിഞ്ഞ വ്യക്തിയാണ് പത്മകുമാർ. അതു പോലെ തന്നെ പുനപരിശോധന ഹർജി നൽകുന്നത് സംബനധിച്ച് ഉറപ്പ് നൽകാൻ ബോർഡ് പ്രസിഡന്റ് ഇതു വരെ തയ്യാറായിട്ടില്ല. അതിനാൽ തന്നെ പത്മകുമാറിന്റെ സമവായ നീക്കം മുഖവിലയ്ക്ക് എടുക്കാൻ കഴിയില്ല. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്ന് ഉച്ചതിരിഞ്ഞാണ് യോഗം. ഇതിന് മുമ്പ് നിയമ വിദഗദരുമായി ബോർഡ് അംഗങ്ങൾ കുട്ടിയാലോചന നടത്തും. അതിന് ശേഷമായിരിക്കും ഈ വിഷയം ചർച്ച ചെയുക. ഇക്കാര്യത്തിൽ ബോർഡ് അംഗങ്ങള്ക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ട്.