ആരും രാജാവല്ല, ആരെന്ത് വിചാരിച്ചാലും പറയാനുളളത് പറയുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; മുഖ്യമന്ത്രിയ്ക്ക് മറുപടി


തന്റെ വിധികള്‍ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും ആരെന്ത് വിചാരിച്ചാലും പറയാന്‍ ഉള്ളത് താന്‍ പറയുമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ആരും രാജാവാണെന്ന് കരുതരുതെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതി അവര്‍ക്ക് തോന്നിയത് പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിലപട് വ്യക്തമാക്കിയത്. അടിമാലിയിലെ മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഹൈക്കോടതി തോന്നുന്നത് പറയുമെന്നും അതില്‍ നടപ്പാക്കാന്‍ കഴിയുന്നത് നടപ്പാക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മറിയക്കുട്ടിയുടെ കേസില്‍ സര്‍ക്കാരിനെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ ചടങ്ങില്‍ നിലപാട് വ്യക്തമാക്കിയത്. ആരും രാജവല്ലെന്നും ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലം അല്ലെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മറിയക്കുട്ടിയുടെ പെന്‍ഷന്‍ ഹര്‍ജി രാഷ്രീയ പ്രേരിതമാണെന്ന് കോടതിയിലും പുറത്തും സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും ആരെന്ത് വിചാരിച്ചാലും തനിക്ക് പ്രശനമില്ലെന്നുമുള്ള ജഡ്ജിയുടെ നിലപാട്.

Comments (0)
Add Comment