പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയെ പിന്തുണക്കും: ദേവഗൗഡ

Jaihind Webdesk
Friday, April 19, 2019

പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ. രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. കര്‍ണാടകയിലെ തുംകൂരില്‍ നിന്നാണ് ദേവഗൗഡ ഇത്തവണ ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മത്സരിക്കാന്‍ നിര്‍ബന്ധിതനാക്കി. പ്രധാനമന്ത്രിയാവുക എന്നതല്ല ഇപ്പോള്‍ പ്രധാനം. മോദി പാര്‍ലമെന്റിലേക്ക് വരുന്നതിനെ കുറിച്ചാണ് താന്‍ ഉദ്കണ്ഠപ്പെടുന്നത്. ചെറിയ പാര്‍ട്ടിയായിട്ടും സോണിയാ ഗാന്ധി ജെ.ഡി.എസിനെ പിന്തുണച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും ദേവഗൗഡ പറഞ്ഞു.