കനത്ത മൂടല്‍മഞ്ഞിന്‍റെ പിടിയില്‍ ഡല്‍ഹി: 8 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു; 23 ട്രെയിനുകള്‍ വൈകി ഓടുന്നു

 

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിലേക്കുള്ള വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ഡൽഹിയിൽ ഇറങ്ങേണ്ട എട്ടു വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. ഡൽഹിയിലേക്കുള്ള 23 ട്രെയിനുകളും വൈകിയാണ് ഓടുന്നത്. മൂടൽമഞ്ഞ് കാരണം റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. കനത്ത മൂടൽമഞ്ഞ് രണ്ടുദിവസം കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

Comments (0)
Add Comment