വനം വകുപ്പ് മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് അഡ്വ. സജീവ് ജോസഫ് എംഎല്‍എ നിയമസഭയില്‍

 

തിരുവനന്തപുരം: വന്യ ജീവി ആക്രമണങ്ങളില്‍ ജനങ്ങളുടെ ജീവന്‍ പൊലിയുമ്പോള്‍ നിസഹായതോടെ നോക്കിനില്‍ക്കുന്ന വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണമെന്ന് അഡ്വ. സജീവ് ജോസഫ് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. ധനാഭ്യര്‍ത്ഥന ചര്‍ച്ചാവേളയിലാണ് മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ചത്.

കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ കര്‍ഷകന്‍ സ്വന്തം വീട്ടില്‍വെച്ച് അതിക്രൂരമായ മരണപ്പെട്ടപ്പോള്‍ വകുപ്പ് മന്ത്രി ആ കുടുബത്തിനെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും വയനാട്ടിലേയ്ക്ക് പോയില്ല. തികഞ്ഞ ലാഘവത്തോടൊയാണ് മന്ത്രി വകുപ്പിലെ കാര്യങ്ങള്‍ ചെയ്യുന്നത്. ഈ ഉദാസീനമായ സമീപനം മൂലം വന്യജീവി ആക്രമണങ്ങള്‍ക്ക് ആവശ്യമായ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താനും കര്‍ശനമായ സമീപനം സ്വീകരിക്കാനും കഴിയുന്നില്ല.

9 ആര്‍ആര്‍ടികള്‍ രൂപീകരിച്ചപ്പോള്‍ മലയോര മേഖലയെ തഴഞ്ഞു. നിരവധി തവണ വനം മന്ത്രിയെ നേരില്‍ കണ്ട് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും വനം വകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു.

Comments (0)
Add Comment